---
title: "കലവറ നിറക്കൽ ഘോഷയാത്രയിൽ പങ്കെടുത്തതിന് ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തി ; 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്"
english_title: "BJP worker threatened for participating in the Kalavara Nirakkal procession; Case filed against 4 CPM workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349744/BJP worker threatened for participating in the Kalavara Nirakkal procession; Case filed against 4 CPM workers"
published_at: "2026-03-26T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4aefc5f66b_1001165119.jpg"
keywords: []
---

# കലവറ നിറക്കൽ ഘോഷയാത്രയിൽ പങ്കെടുത്തതിന് ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തി ; 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ : മഠപ്പുരയിലേക്ക് കലവറനിറക്കൽ ഘോഷയാത്രക്കിടെ രാഷ്ട്രീയ വിരോധം വെച്ച് ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

കണ്ണൂർ : മഠപ്പുരയിലേക്ക് കലവറനിറക്കൽ ഘോഷയാത്രക്കിടെ രാഷ്ട്രീയ വിരോധം വെച്ച് ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.

കല്യാശേരി സെൻട്രൽ കോലത്തു വയലിലെ ഏ.വി. രാധാകൃഷ്ണനെ (69) യാണ് ഭീഷണിപ്പെടുത്തിയത്. പരാതിയിൽ കോലത്തു വയലിലെ ടി.വി.രാംജിത്ത്, പി.ഷിജു ,മരച്ചാപ്പയിലെപി.പി. മഹേഷ്,വെല്ലംച്ചിറയിലെ പി. റിഥിൻ എന്നിവർക്കെതിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്.

18 ന് ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്കും രാത്രി 8 മണിക്കുമിടയിലാണ് സംഭവം. കരിക്കാട്ട് മo പ്പുരയിൽ നിന്നും കോലത്തുവയൽ മഠപ്പുര യിലേക്ക് നടന്ന കലവറനിറയ്ക്കൽ ഘോഷയാത്രയിൽ പങ്കെടുത്ത പരാതിക്കാരനെ ഘോഷയാത്ര വിശ്രമിക്കാൻ നിന്ന സമയം കല്യാശേരി സൊസൈറ്റി റോഡിൽ വെച്ച് പ്രതികൾ തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349744/BJP worker threatened for participating in the Kalavara Nirakkal procession; Case filed against 4 CPM workers)